കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന മ്ദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പുറത്തുവിടാതെ ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ......
കൊച്ചി: അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾ സ്കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്. ......
കൊച്ചി : സംസ്ഥാനത്തെ ഐടി രംഗത്ത് പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഇൻഫോപാർക്കിന്റെ പ്രീമിയം കോ-വർക്കിങ് സ്പേസായ 'ഐ ബൈ ഇൻഫോപാർക്ക്' മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കാക്കനാട് കിൻഫ്ര ഇന്റര്‍നാഷണൽ കൺവെൻഷൻ സെന്ററിൽ സംസ്ഥാന ഇലക്ട്രോണിക് ഐടി വകുപ്പ് സംഘടിപ്പിച്ച റീ കോഡ് സെമിനാർ വേദിയിലായിരുന്നു ഉദ്ഘാടനം. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര രൂപീകരണ യോഗം നടത്തി.
ചരിത്രം ഉറങ്ങുന്ന, ആനന്ദഭൂതേശ്വരവും, വല്ലനയും പാറയ്ക്കലും അടങ്ങുന്ന ഗുരുപാദ സ്പർശത്താൽ ധന്യമായ മണ്ണിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിൽ ഒരു പദയാത്ര തുടങ്ങുന്നത്. പുണ്യനദിയായ പമ്പയുടെ തീരത്തെ പുരാണശോണാദ്രിയായ ചെങ്ങന്നൂരിന്റെ മണ്ണിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര ഡിസംബർ 28 ന് പുറപ്പെട്ടു 31 ന് ശിവഗിരി യിൽ എത്തിചേരുകയും ഒന്നാം തീയതി പൂജ കണ്ട് തൊഴുതു മടങ്ങുന്ന രീതിയിൽ ആണ് ക്രമികരിച്ചിട്ടുള്ളത്. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അധ്യക്ഷതയിൽ
കൂടിയ യോഗത്തിൽ പദയാത്ര ക്യാപ്റ്റൻ ആയി യൂണിയൻ അഡ്മിനിസ്ട്രേറ്റർ
സുരേഷ് പരമേശ്വരനെയും വൈസ് ക്യാപ്റ്റൻമാരായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ ആയ
പി ഡി ഷാജിയെയും
രാജേഷ് സദാനന്ദനെയും
തീർത്ഥാടനപദയാത്രസംഘത്തിന്റെ ചെയർമാൻ ആയി
ഡി ഷാജിപിരളശ്ശേരിയേയും ജനറൽ കൺവീനർ ആയി
മോഹനൻ എൻ പാറക്കൽ എന്നിവരെയും തെരഞ്ഞെടുത്തു .ആവശ്യമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു. ......
ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആലപ്പുഴയിൽ നിന്നെത്തിയ ഇൻ്റേണൽ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥർ
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത് .
മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ്.
കല്ലിശ്ശേരിയിലും തിരുവൻവണ്ടൂരിലും വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹോട്ടലുകൾ ,ബേക്കറികൾ തുടങ്ങിയവയ്ക്ക് 10000 രൂപ പിഴ ഈടാക്കുകയും പ്രാവിൻ കൂടിനു സമീപം മഴുക്കീറിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അടച്ചുപൂട്ടാൻ ലറ്റർ നൽകിയതായും ഇവിടെ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതായും
ഉദ്യോഗസ്ഥർ പറഞ്ഞു. ......
ചെങ്ങന്നൂർ : നഗരസഭ 13-ാം വാർഡിൽ ആൽത്തറ- ഊടാകുളം റോഡിലെ പരാതിയ്ക്ക് പരിഹാരമായി. നഗരസഭ 9 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്നാണ് പരാതി ഉയർന്നത്. ......
ചെങ്ങന്നൂർ : സമദർശി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മുരളി കൺവൻഷണൽ സെൻ്ററിൽ വയലാർ രാമവർമ്മ അനുസ്മരണം നടന്നു. ഗായിക മാങ്കുളം എ.ഇ. ......
തിരുവനന്തപുരം സംസ്ഥാന സ്കൂൾ കായികമേളയിൽ ആകെ 1825 പോയിന്റുമായി തിരുവനന്തപുരം ജില്ല കിരീടം സ്വന്തമാക്കി. 892 പോയിന്റുമായി തൃശ്ശൂർ റണ്ണറപ്പും 859 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ......

ദോഹ: സകാത്ത് നിർവഹണത്തിന്റെ ബാധ്യതയെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും സമൂഹ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, വഖ്ഫ് ആൻഡ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിന്റെ സകാത്ത് കാര്യ വകുപ്പ് അൽ ഹസ്മ് മാളിൽ “സീനത” പ്രദർശനം
സംഘടിപ്പിച്ചു.
പ്രദർശനത്തിന്റെ ഭാഗമായി സകാത്ത് കണക്കാക്കാനും ഓൺലൈനായി അടയ്ക്കാനും കഴിയുന്ന വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങളെ പരിചയപ്പെടുത്തുകയും, സകാത്തിന്റെ ശരീഅതപരമായ ലക്ഷ്യങ്ങൾ, സമ്പത്ത് വികസനത്തിലെ പങ്ക്, സമൂഹ സേവനത്തിലെ ഗുണഫലങ്ങൾ എന്നിവയെക്കുറിച്ച് പൊതുജന ബോധവൽക്കരണം നടത്തുകയും ചെയ്തു.
അൽ ഹസ്മ് മാളിന്റെ ഉടമയായ പ്രമുഖ വ്യവസായി മൊഹമ്മദ് അബ്ദുൽ കരീം അൽ-എമാദിയെ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും പ്രദർശനത്തിൽ വകുപ്പിന്റെ സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി സ്ഥലം അനുവദിച്ചതിനും വകുപ്പു ആദരിച്ചു.
പ്രദർശനങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുന്നതിലൂടെ ജനങ്ങൾക്ക് സകാത്ത് വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങളെ നേരിട്ട് പരിചയപ്പെടാനുള്ള അവസരം ലഭിക്കുന്നുവെന്ന്
സകാത്ത് സർവീസ് സെക്ഷൻ മേധാവി അഹമ്മദ് ജാബിർ അൽ-ജർബൊയി പറഞ്ഞു.
സമൂഹത്തിൽ നീതിയും ഐക്യവും ഉറപ്പാക്കുകയും ദാരിദ്ര്യവും സാമൂഹിക പ്രശ്നങ്ങളും കുറയ്ക്കുകയും ചെയ്യുന്നതിൽ സകാത്തിന്റെ പങ്ക് ഈ ശ്രമം ഉറപ്പിക്കുന്നു. ഖത്തർ ദേശീയ ദർശനം 2030ന്റെ സാമൂഹ്യവികസന ലക്ഷ്യങ്ങൾ നേടുന്നതിലേക്കുള്ള വകുപ്പിന്റെ പദ്ധതികൾക്ക് ഇതിലൂടെ വലിയ പ്രചോദനം ലഭിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യവസായി മൊഹമ്മദ് അബ്ദുൽ കരീം അൽ-എമാദി സകാത്ത് കാര്യ വകുപ്പിനോടുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു. ......